Blogger news




വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പർ അറിയുന്നതിനായി  ഇവിടെ അമർത്തുക


2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സാമാന്യ നിർദ്ദേശങ്ങൾ

I) ഒരാൾ ജന്മനാ പട്ടികജാതിയോ പട്ടികവർഗ്ഗമോ ആണെന്ന് അവകാശപ്പെട്ടാൽ താഴെപ്പ്റയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്

  • അപേക്ഷകന്റെ മാതാവും പിതാവും യഥാർത്ഥത്തിൽ അയാൾ അവകാശപ്പെടുന്ന ജാതിക്കാരനാണോ
  • ബന്ധപ്പെട്ട സംസ്ഥാനത്തിലെ പട്ടികജാതി /പട്ടികവർഗ്ഗക്കാരുടെ പട്ടികയിൽ അവരുടെ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടോ
  • പ്രസ്തുത ജാതി ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക പ്രദേശത്തിലും സംസ്ഥാനത്തിലും അയാൾ ഉൾപ്പെടുമോ
  • ഒരു വ്യക്തി പട്ടികജാതിക്കാരനാണെന്ന് അവകാശപ്പെട്ടാൽ ,അയാൾ ഹിന്ദുമതമോ, സിഖ് മതമോ ഏതെങ്കിലുമാണെന്ന് പറയാൻ കഴിയുമോ
  • പട്ടികജാതി/പട്ടികവർഗ്ഗക്കാരനാണെന്ന് അവകാ‍ശപ്പെട്ടാൽ അയാൾ ഏതെങ്കിലും മതക്കാരനാണെന്ന് വ്യക്തമാക്കാൻ കഴിയണം
II)   കുടിയേറ്റക്കാര്യത്തിൽ

  1. ഒരു സംസ്ഥാനത്തിലെ എതെങ്കിലും ഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജാതിയിൽ പ്പെട്ട ഒരാൾ ആ സംസ്ഥാനത്തിലെ മറ്റൊരു ഭാഗത്തേക്ക് കുടിയേറിയാൽ ആഭാഗത്തെ ജാതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അയാൾ ആ സംസ്ഥാനത്തിലെ പട്ടികജാതി /പട്ടികവർഗ്ഗത്തിൽ‌പ്പെടുന്നതാ‍യി കണക്കാക്കണം 
  2. ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയ ആൾ പൂർവ്വികമാ‍യി ഏതു സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ്ഗത്തിൽ‌പ്പെടുന്ന ആളാണോ അതായിത്തന്നെ കണക്കാക്കുന്നതാണ്.
  3. ജി.ഒ.എം.എസ്.18/83HWD 19.7.83  പ്രകാരം അന്യസംസ്ഥാനത്തുനിന്നും കുടിയേറിയ പട്ടികജാതി /പട്ടികവർഗ്ഗക്കാർക്ക് കേന്ദ്ര സംസ്ഥാന ഉത്തരവ് ബി.സി 16014/82/ എസ്.സി & ബി.സി.ഡി -1 തീയതി 18.10.82 പ്രകാ‍രമുള്ള നിബന്ധനകൾക്ക് വിധേയമായി നിശ്ചിതഫാറത്തിൽ മറ്റ് അന്വേഷണങ്ങൾ ആവശ്യമില്ലാത്തപക്ഷം ടിയാളുടെ മാതാപിതാക്കൾക്ക് അവരുടെ ജന്മസ്ഥലത്തെ അധികാരിക്കൾ അനുവദിച്ച ജാതിസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റുകൾ നൽകാവുന്നതാണ്.
III)  വിവാഹബന്ധം മൂലം ഉണ്ടാകുന്ന അവകാശങ്ങൾ

 
  1. പട്ടിക ജാതിയിലോ പട്ടികവർഗ്ഗത്തിലോ ജന്മം കൊണ്ട്  ഉൾപ്പെടാത്ത ഒരാശ് പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ട ഒരാളെ വിവാഹം ചെയ്തതുകൊണ്ട് പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നില്ല.
  2. അതുപോലെ പട്ടികജാതിയിലോ/പട്ടികവർഗ്ഗത്തിലോ ഉൾപ്പെട്ട ആൾ ,അതിൽ‌പ്പെടാത്ത ഏതെങ്കിലും ജാതിയിൽനിന്നും വിവാഹം കഴിച്ചതിനുശേഷം പട്ടികജാതി/പട്ടികവർഗ്ഗത്തിൽ‌പ്പെടുന്ന ആ‍ളായിതന്നെ തുടരും

2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ജാതി സർട്ടിഫിക്കറ്റ്

മറ്റ് പിന്നോക്ക സമുദാ‍യത്തിൽ‌പ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റിനുവേണ്ടി 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോറത്തിൽ  വില്ലേജാഫീസർക്ക് അപേക്ഷ നൽകണം.ജാതി രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ ,സ്ക്കൂൾ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,റേഷൻ കാർഡ് പരിവർത്തനം നടത്തിയവരാണെങ്കിൽ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവയുണ്ടെങ്കിൽ തെളിവിനായി ഹാജരാക്കണം.ഇവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക അന്വേഷണത്തിനുശേഷം സാ‍ക്ഷ്യപത്രം ലഭിക്കും.കേന്ദ്ര സർക്കാ‍ർ സ്ഥാപനങ്ങളിൽ ഹാജരാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകാ‍നുള്ള അധികാരം തഹസീൽദാർക്കാണ്.
പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് സർട്ടിഫിക്കറ്റ് നൽകാ‍നുള്ള അധികാരം തഹസീൽദാർക്കാണ്.ഇതിന് കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല.ജാതി രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ, ഗസറ്റ് പരസ്യങ്ങൾ തുടങ്ങിയവ ആധാരമാക്കി നടത്തുന്ന  അന്വേഷണത്തിന്റെ വെളിച്ചത്തിലാ‍വും ജാതി സർട്ടിഫിക്കറ്റുകൾ നൽകുക.പട്ടികജാതി -പട്ടികവർഗ്ഗ വിഭാ‍ഗക്കാർക്ക് വിദ്യാഭ്യാസ ആവശ്യത്തിനും ഓഫീസുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിനും സർക്കാർ ഉദ്യോഗത്തിനും ജാ‍തി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ അവരുടേയും കുംടുംബത്തിന്റെയും വിശദവിവരങ്ങളും അവർ ഏതു ജാതി, മതത്തിൽ ജീവിച്ചുവരുന്നു എന്നുള്ള വിവരങ്ങളും വെള്ളക്കടലാസിലെഴുതി വില്ലേജാഫീസറുടെ അന്വേഷണ റിപ്പോർട്ടോടുകൂടി  ബന്ധപ്പെട്ട താലൂക്ക് തഹസീൽദാർക്ക് നൽകേണ്ടതാണ്.വരുമാനപരിധി ഇക്കാര്യത്തിൽ ബാധകമല്ല.ജാതിസർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ അവരുടെ സ്വദേശം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തല്ല എന്നുണ്ടെങ്കിൽ അവർ ജനിച്ചു വളർന്ന താലൂക്കിൽ നിന്നും അവർ ഏതു ജാതി/ മതത്തിൽ‌പ്പെട്ടവർ ആണെന്നുള്ള സർട്ടിഫിക്കറ്റുകൾ കൂടി നൽകേണ്ടതാണ്.
പട്ടിക ജാതി /പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങളോടെ പഠനം നടത്തേണ്ട വിദ്യാർത്ഥി ,ഒന്നാം ക്ലാസിൽ ചേരുന്ന സമയത്ത് തന്നെ തഹസിൽദാരുടെ റാങ്കിൽ കുറയാത്ത റവന്യൂവകുപ്പ് അധികൃതർ പ്രസ്തുത ആവശ്യത്തിനായി നിർദ്ദിഷ്ട ഫോറത്തിൽ നൽകിയ പട്ടിക ജാതി /പട്ടികവർഗ്ഗ  സർട്ടിഫിക്കറ്റ് സ്കൂളിൽ ഹാ‍ജരാക്കേണ്ടതാണ്.സർട്ടിഫിക്കറ്റ് അനുവദിച്ചുനൽകേണ്ട ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട റവന്യൂ  അധികൃതർ സർക്കാ‍ർ ഉത്തരവുകൾ പ്രകാരമുള്ള നടപടികൾ നടത്തി ജാതി സ്ഥിതി ബോധ്യപ്പെട്ടശേഷം മാത്രം അപേക്ഷകളിൽ തീരുമാനം എടുക്കേണ്ടതാണ്.
മറ്റു മതവിഭാഗക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിലേക്ക് വില്ലേജ് ആഫീ‍സറും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുവേണ്ടി തഹസീൽദാരും നൽകുന്നു.

2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

സർട്ടിഫിക്കറ്റുകൾ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സർട്ടിഫിക്കറ്റുകൾ
ഒരു വ്യക്തിയുടെയോ/കുടുംബത്തിന്റെയോ/പ്രസ്ഥാനത്തിന്റെയോ/സംഘടനയുടെയോ/ഉത്ഭവം, വാസം , തൊഴിൽ, ഇരിയ്ക്കടം, ഭൌതികജീവനാവസ്ഥകൾ/സാമൂഹ്യ/സാമ്പത്തിക/സാംസ്കാരികബന്ധങ്ങൾ,അവസ്ഥാഭേദങ്ങൾ/ലക്ഷ്യങ്ങൾ/കർമ്മങ്ങൾ/കൈവശസ്വത്തുക്കൾ/മൂല്യം/അവകാശികൾ/ആശ്രിതർ തുടങ്ങിയ ഭൂത വർത്തമാന കാലാവസ്ഥയ്ക്കു വിധേയമായി സത്യസന്ധമായി ബോധ്യപ്പെട്ട് തയ്യാർ ചെയ്യുന്ന രേഖകളാണ് സർട്ടിഫിക്കറ്റുകൾ
റവന്യൂ വകുപ്പിൽ സാക്ഷ്യപത്രങ്ങൾ നൽകുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ


  1. 1) വില്ലേജ് ആഫീസർ  2) തഹസീൽദാർ, 3) ആർ.ഡി.ഒ  4) ഡെപ്യൂട്ടി കളക്ടർ ജനറൽ& എ.ഡി.എം    5) ജില്ലാ കളക്ടർ
  2.  ഫീസ്:-പട്ടികജാതി/പട്ടികവർഗ്ഗ വിഭഗത്തിൽ‌പ്പെട്ടവർ ഒഴിച്ചുള്ളവർ അപേക്ഷയിൽ 5 രൂപയുടെ കോർട്ട്ഫീസ്റ്റാമ്പ് പതിച്ചിരിക്കണം.ഒരു അപേക്ഷയിൽ തന്നെ ഒന്നിലധികം സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാവുന്നതും അങ്ങനെ അപേക്ഷിക്കുമ്പോഴും 5 രൂപയുടെ കോർട്ട് ഫീ‍ സ്റ്റാമ്പ് മതിയാകുന്നതുമാണ്.
  3.  ജാതി, അഗതി, വരുമാനം, തിരിച്ചറിയൽ , നേറ്റിവിറ്റി, ഡൊമിസൈൽ, റിലേഷൻഷിപ്പ്, ഫാമിലൈ മെമ്പർഷിപ്പ് എന്നിവയ്ക്ക് നിശ്ചിത ഫാറത്തിലുള്ള  അപേക്ഷ സമർപ്പിക്കാം.ശേഷിക്കുന്നവയ്ക്ക് വെള്ളക്കടലാസിൽ ആവശ്യം വ്യക്തമാക്കി അപേക്ഷ നൽകാം.
  4.  അപേക്ഷ ആരുടെ മുൻപാകെ നൽകണം:- വില്ലേജ്  ആഫീസർ, തഹസീൽദാർ, ആർ.ഡി.ഒ (സർട്ടിഫിക്കറ്റിന്റെ സ്വഭാവം ,ആവശ്യകത, അധികാരപരിധി എന്നിവയ്ക്ക് വിധേയമായി).സർട്ടിഫിക്കറ്റുകൾക്കായി ലഭിക്കുന്ന അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് നൽകേണ്ടതാണ്.വില്ലേജ് താലൂക്ക് ഓഫീസുകളിൽ ലഭിക്കുന സേവനങ്ങൾ , ഈടാക്കുന്ന ഫീസ്, സർട്ടിഫിക്കറ്റ് ലഭിക്കുന്ന സമയ പരിധി, ഹാജരാക്കേണ്ട രേഖകൾ എന്നിവ രേഖപ്പെടുത്തിയ ബോർഡുകൾ ഓഫീസിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
  5.  ജാതി സർട്ടിഫിക്കറ്റ് അപേക്ഷിച്ച് മൂന്ന് ദിവസത്തിനുള്ളിൽ നൽകണം എന്നാണ്.വരുമാനം , കൈവശം തുടങ്ങിയ എല്ലാസർട്ടിഫിക്കറ്റുകളും അപേക്ഷലഭിച്ച് ഒരാഴ്ചക്കകം നൽകേണ്ടത്താണ്.
  6. പി.എസ്.സി ഉൾപ്പടെ സംസ്ഥാനത്തിനകത്താവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും വില്ലേജ് ആഫീസർക്കുനൽകാവുന്നതാണ്.എന്നാൽ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ തഹസീൽദാർക്ക് നൽകാവുന്നതാണ്.
  7. പ്രതിരോധ വകുപ്പിലേക്കുൾല ഡൊമിസെൽ സർട്ടിഫിക്കറ്റ്, പൌരത്വസർട്ടിഫിക്കറ്റ്, മുതലായവ നൽകുന്ന്ത് എ.ഡി.എം/ജില്ലാ‍ കളക്ടറാണ്.

2010 ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സംഗ്രഹം

ക്രമ നമ്പർ സർട്ടിഫിക്കറ്റിന്റെ പേര് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ

സർട്ടിഫിക്കറ്റിന്റെ സാധുത
കാലയളവ്

ഹാ‍ജരാക്കേണ്ട രേഖകൾ

1

ജാതി സർട്ടിഫിക്കറ്റ്

പട്ടികജാതി പട്ടികവർഗ്ഗം

ഇതര സമുദായം

തഹസിൽദാർ

വില്ലേജ് ആഫീസർ

1 വർഷം സ്കൂൾ രേഖകൾ, മാതാപിതാക്കളുടെ
ജാതിസംബന്ധമായ രേഖകൾ, റേഷൻ കാ‍ർഡ് ,പ്രത്യേകമായി ആവശ്യപ്പെടുന്ന രേഖകൾ

2

അഗതി സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ 3 വർഷം റേഷൻ കാ‍ർഡ്
3 ഫാമിലി മെംബർഷിപ്
സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ 3 വർഷം റേഷൻ കാ‍ർഡ്
4 വരുമാനസർട്ടിഫിക്കറ്റ് വില്ലേജ് ആഫീസർ 36000രൂപവരെ ഒരു വർഷം ആധാരം , റേഷൻ കാർഡ്, ശമ്പള
സർട്ടിഫിക്കറ്റ്, ആവശ്യമായകേസുകളിൽ ആദായനികുതി റിട്ടേൺ
5 തിരിച്ചറിയൽ
സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ 10 വർഷം റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്.
6 ലൊക്കേഷൻ
സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ പ്രത്യേക ആവശ്യത്തിനു വേണ്ടി ആധാരം, സ്ഥലപരിശോധന
7
നേറ്റിവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ ആജീവനാന്തം റേഷൻ കാർഡ്, സ്കൂൾ രേഖകൾ
8 ബന്ധം
തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ പ്രത്യേക ആ‍വശ്യത്തിനു വേണ്ടി
ആജീവനാന്തം.
റേഷൻ കാർഡ്
9 റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി റേഷൻ കാർഡ്, സ്കൂൾ രേഖകൾ
10 അനന്തരാവകാശ സർട്ടിഫിക്കറ്റ്
തഹസിൽദാർ
ആജീവനാന്തം മരണ സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്
11 പൊസഷൻ ആന്റ് നോൺ
അറ്റാച്ച്‌മെന്റ്‌ സർട്ടിഫിക്കറ്റ്

വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി ആധാരം , കുടികട സർട്ടിഫിക്കറ്റ്,
റവന്യൂ റിക്കവറി രേഖകളുടെ പരിശോധന, നികുതി രസീത്.
12 സോൾവൻസി സർട്ടിഫിക്കറ്റ് 5ലക്ഷം
വരെ വില്ലേജ് ആഫീസർ


5ലക്ഷത്തിനുമുകളിൽ തഹസിൽദാർ

പ്രത്യേക ആവശ്യത്തിനു വേണ്ടി അസൽ ആധാ‍രം,കുടികട
സർട്ടിഫിക്കറ്റ്, 50രൂപ സ്റ്റാ‍മ്പ് പേപ്പർ, നികുതി രസീത്
13 പൊസഷൻ
സർട്ടിഫിക്കറ്റ്

വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി ആധാരം, സ്ഥലപരിശോധന , നികുതി
രസീത്.
14 വാലുവേഷൻ
സർട്ടിഫിക്കറ്റ്
5ലക്ഷം
വരെ വില്ലേജ് ആഫീസർ


5ലക്ഷത്തിനുമുകളിൽ തഹസിൽദാർ

 
പ്രത്യേക ആവശ്യത്തിനു വേണ്ടി ആധാരം, 5 കിലോമീറ്ററിനുള്ളിലുള്ള
കഴിഞ്ഞ മൂന്നു വർഷങ്ങളിലുള്ള സമാന ആധാ‍രം.
15 വൺ & സെയിം
സർട്ടിഫിക്കറ്റ്

വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി റേഷൻ കാർഡ്, വിവിധ പേരുകൾ
ഉൾപ്പെടുന്ന രേഖകളുടെ പകർപ്പ്, തിരിച്ചറിയൽ കാർഡ്,
16 വിധവ സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി ഭർത്താവിന്റെ മരണ
സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്,
17 നോൺ റീ മാര്യേജ്
സർട്ടിഫിക്കറ്റ്

വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി ഭർത്താവിന്റെ മരണ
സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്,
18 നോൺ ക്രിമിലെയർ
സർട്ടിഫിക്കറ്റ്

തഹസീൽദാർ(കേന്ദ്രം)

വില്ലേജ്
ആഫീസർ(കേരളം)

പ്രത്യേക ആവശ്യത്തിനു വേണ്ടി പിതാവ്/മാതാവ്/ഭാര്യ/ഭർത്താവ്/
എന്നിവരുടെ ശമ്പള സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാരം
19 ഡിപൻഡൻസി
സർട്ടിഫിക്കറ്റ്

വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി റേഷൻ കാർഡ്
20 ലൈഫ് സർട്ടിഫിക്കറ്റ്
വില്ലേജ് ആഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി റേഷൻ കാർഡ്
21 കൺ‌വേർഷൻ
സർട്ടിഫിക്കറ്റ്

തഹസിൽദാർ
പ്രത്യേക ആവശ്യത്തിനു വേണ്ടി റേഷൻ കാർഡ്, ബന്ധപ്പെട്ട മത/അംഗീകൃതസ്ഥാപനങ്ങളിൽ
നിന്നുള്ള സർട്ടിഫിക്കറ്റ്, ഗസറ്റ് പരസ്യം
22 ഇന്റർകാസ്റ്റ്
മാര്യേജ് സർട്ടിഫിക്കറ്റ്

തഹസിൽദാർ
പ്രത്യേക ആവശ്യത്തിനു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ്, സ്കൂൾ
സർട്ടിഫിക്കറ്റ്/ജാതിരേഖപ്പെടുത്തിയ മറ്റ് സർട്ടിഫിക്കറ്റുകൾ
23 ഇൻഡിജന്റ്
സർട്ടിഫിക്കറ്റ്
റവന്യൂ
ഡിവിഷണൽ ഓഫീസർ
പ്രത്യേക ആവശ്യത്തിനു വേണ്ടി മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട
സ്ഥാപനത്തിൽ നിന്നുള്ള അറിയിപ്പ്, റേഷൻ കാർഡ്


HTML Tables

സേവനങ്ങൾ -പൊതുവായി

ദൈനം ദിന ജീവിതത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഏതൊരു വ്യക്തിക്കും റവന്യൂ ആഫീസുകളെ സമീപിക്കേണ്ട ആവശ്യകത ഉണ്ടാ‍യിട്ടുണ്ട് അഥവാ ഉണ്ടാകുന്നുമുണ്ട്.സമൂഹത്തിൽ വിവിധ സാമ്പത്തിക , തൊഴിൽ മേഖലയിൽ ഉള്ളവരും  , ഉദ്യോഗാർത്ഥികളൂം , വിദ്യാർത്ഥികളും പല ആവശ്യങ്ങൾക്കായി റവന്യൂ ഓഫീസുകൾ കയറി ഇറങ്ങുന്നുണ്ട്.വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുമ്പോൾ ഏതൊക്കെ രേഖകൾ ഹാജരാക്കണം എന്നറിയാത്തതിനാൽ കാര്യസാധ്യത്തിന് കാലതാമസം നേരിടുക പതിവാണ്.റവന്യൂ ഓഫിസുകളിൽ നിന്നും പൊതുജനങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾ പലതാണ്.പ്രകൃതിക്ഷോഭദുരിതാശ്വാസം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപദ്ധതി ധനസഹായം , ദേശീയ കുടുംബസഹായ പദ്ധതി, ക്യാൻസർ/ക്ഷയരോഗ/കുഷ്ഠരോഗ/ പെൻഷനുകൾ, തോക്ക് ലൈസൻസ് , വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾ, എന്നിങ്ങനെ പോകുന്നു.അവയിൽ പ്രധാനമായ ഒന്നാണ് സർട്ടിഫിക്കറ്റുകൾ.സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ലഭിക്കുന്നതിന് റവന്യൂ വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുന്നുണ്ട്. വിവിധ റവന്യൂ ആഫീസുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി ഹാജരാക്കേണ്ട രേഖകളുടെയും സംഗ്രഹം ഇവിടെ കാണാം.

2010 ഓഗസ്റ്റ് 8, ഞായറാഴ്‌ച

റവന്യൂ വകുപ്പ് - ഒറ്റ നോട്ടത്തില്‍


നിയമനിര്‍മാണം , നിര്‍വ്വാഹകം, നീതിന്യായം എന്നീ ഘടകങ്ങള്‍ അടങ്ങിയതാണ് സംസ്ഥാന ഭരണം.ഗവര്‍ണ്ണര്‍ , മുഖ്യമന്ത്രി ,മന്ത്രിമാര്‍  എന്നീ ഘടകങ്ങള്‍ അടങ്ങിയതാണ് നിര്‍വ്വാഹകം എന്നത്. ഇതില്‍ റവന്യൂ മന്ത്രിയുടെ നിയന്ത്രണത്തില്‍ കൈകാര്യം ചെയ്തുവരുന്ന വകുപ്പാണ് റവന്യൂ വകുപ്പ്.റവന്യൂസെക്രട്ടറി തലവനായും സെക്രട്ടറിയെ സഹായിക്കുന്നത്തിനായി അഡീഷണല്‍/ജോയിന്റ് /ഡെപ്യൂട്ടി സെക്രട്ടരിമാരും മറ്റ് ഉദ്യോഗസ്ഥ വൃന്തങ്ങളും അടങ്ങിയതാണ് റവന്യൂ സെക്രട്ടറിയേറ്റ്.റവന്യൂ വകുപ്പിന്റെ തലവന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ആണ്.ഇദ്ദേഹത്തെ സഹായിക്കുന്നതിനായി അഡീഷണല്‍/അസ്സിസ്റ്റന്റ് കമ്മീഷണര്‍മാരും ഉണ്ട്.ഭരണ സൌകര്യാര്‍ത്ഥം സംസ്ഥാനത്തെ ജില്ലകളായും  , ജില്ലകളെ റവന്യൂ ഡിവിഷനുകളായും  റവന്യൂ ഡിവിഷനുകളെ താലൂക്കുകളായും താലൂക്കുകളെ വില്ലേജുകളായുംതിരിച്ചിരിക്കുന്നു .നിലവില്‍ 14 ജില്ലകളും 21 റവന്യൂഡിവിഷനുകളും 63 താലൂക്കുകളും 1453 വില്ലേജുകളും കേരള സംസ്ഥാനത്ത് നിലവിലുണ്ട്. .ജില്ലാ ഭരണം കളക്ടറില്‍ നിഷിപ്തമായിരിക്കുന്നു.നികുതിപിരിവ്, നിയമ സമാധാന പാലനം, വികസന പ്രവര്‍ത്തനങ്ങല്‍ അടിയന്തിരപ്രവര്‍ത്തനങ്ങള്‍ എന്നിവ കളക്ടറുടെ ചുമതലയാണ്. റവന്യൂ ഡിവിഷനുകളുടെ അധികാരി റവന്യൂഡിവിഷണല്‍ ആഫീസറും, താലൂക്കുകുകളുടെ ഭരണത്തലവന്‍ തഹസില്‍ദാരും ആണ്.വില്ലേജ് ആഫീസര്‍ആണ് വില്ലേജിന്റെ ഭരണാധികാരി.