ഒരു വ്യക്തിയുടെയോ/കുടുംബത്തിന്റെയോ/പ്രസ്ഥാനത്തിന്റെയോ/സംഘടനയുടെയോ/ഉത്ഭവം, വാസം , തൊഴിൽ, ഇരിയ്ക്കടം, ഭൌതികജീവനാവസ്ഥകൾ/സാമൂഹ്യ/സാമ്പത്തിക/സാംസ്കാരികബന്ധങ്ങൾ,അവസ്ഥാഭേദങ്ങൾ/ലക്ഷ്യങ്ങൾ/കർമ്മങ്ങൾ/കൈവശസ്വത്തുക്കൾ/മൂല്യം/അവകാശികൾ/ആശ്രിതർ തുടങ്ങിയ ഭൂത വർത്തമാന കാലാവസ്ഥയ്ക്കു വിധേയമായി സത്യസന്ധമായി ബോധ്യപ്പെട്ട് തയ്യാർ ചെയ്യുന്ന രേഖകളാണ് സർട്ടിഫിക്കറ്റുകൾ
റവന്യൂ വകുപ്പിൽ സാക്ഷ്യപത്രങ്ങൾ നൽകുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ
- 1) വില്ലേജ് ആഫീസർ 2) തഹസീൽദാർ, 3) ആർ.ഡി.ഒ 4) ഡെപ്യൂട്ടി കളക്ടർ ജനറൽ& എ.ഡി.എം 5) ജില്ലാ കളക്ടർ
- ഫീസ്:-പട്ടികജാതി/പട്ടികവർഗ്ഗ വിഭഗത്തിൽപ്പെട്ടവർ ഒഴിച്ചുള്ളവർ അപേക്ഷയിൽ 5 രൂപയുടെ കോർട്ട്ഫീസ്റ്റാമ്പ് പതിച്ചിരിക്കണം.ഒരു അപേക്ഷയിൽ തന്നെ ഒന്നിലധികം സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാവുന്നതും അങ്ങനെ അപേക്ഷിക്കുമ്പോഴും 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് മതിയാകുന്നതുമാണ്.
- ജാതി, അഗതി, വരുമാനം, തിരിച്ചറിയൽ , നേറ്റിവിറ്റി, ഡൊമിസൈൽ, റിലേഷൻഷിപ്പ്, ഫാമിലൈ മെമ്പർഷിപ്പ് എന്നിവയ്ക്ക് നിശ്ചിത ഫാറത്തിലുള്ള അപേക്ഷ സമർപ്പിക്കാം.ശേഷിക്കുന്നവയ്ക്ക് വെള്ളക്കടലാസിൽ ആവശ്യം വ്യക്തമാക്കി അപേക്ഷ നൽകാം.
- അപേക്ഷ ആരുടെ മുൻപാകെ നൽകണം:- വില്ലേജ് ആഫീസർ, തഹസീൽദാർ, ആർ.ഡി.ഒ (സർട്ടിഫിക്കറ്റിന്റെ സ്വഭാവം ,ആവശ്യകത, അധികാരപരിധി എന്നിവയ്ക്ക് വിധേയമായി).സർട്ടിഫിക്കറ്റുകൾക്കായി ലഭിക്കുന്ന അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് നൽകേണ്ടതാണ്.വില്ലേജ് താലൂക്ക് ഓഫീസുകളിൽ ലഭിക്കുന സേവനങ്ങൾ , ഈടാക്കുന്ന ഫീസ്, സർട്ടിഫിക്കറ്റ് ലഭിക്കുന്ന സമയ പരിധി, ഹാജരാക്കേണ്ട രേഖകൾ എന്നിവ രേഖപ്പെടുത്തിയ ബോർഡുകൾ ഓഫീസിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
- ജാതി സർട്ടിഫിക്കറ്റ് അപേക്ഷിച്ച് മൂന്ന് ദിവസത്തിനുള്ളിൽ നൽകണം എന്നാണ്.വരുമാനം , കൈവശം തുടങ്ങിയ എല്ലാസർട്ടിഫിക്കറ്റുകളും അപേക്ഷലഭിച്ച് ഒരാഴ്ചക്കകം നൽകേണ്ടത്താണ്.
- പി.എസ്.സി ഉൾപ്പടെ സംസ്ഥാനത്തിനകത്താവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും വില്ലേജ് ആഫീസർക്കുനൽകാവുന്നതാണ്.എന്നാൽ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ തഹസീൽദാർക്ക് നൽകാവുന്നതാണ്.
- പ്രതിരോധ വകുപ്പിലേക്കുൾല ഡൊമിസെൽ സർട്ടിഫിക്കറ്റ്, പൌരത്വസർട്ടിഫിക്കറ്റ്, മുതലായവ നൽകുന്ന്ത് എ.ഡി.എം/ജില്ലാ കളക്ടറാണ്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ