I) ഒരാൾ ജന്മനാ പട്ടികജാതിയോ പട്ടികവർഗ്ഗമോ ആണെന്ന് അവകാശപ്പെട്ടാൽ താഴെപ്പ്റയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്
- അപേക്ഷകന്റെ മാതാവും പിതാവും യഥാർത്ഥത്തിൽ അയാൾ അവകാശപ്പെടുന്ന ജാതിക്കാരനാണോ
- ബന്ധപ്പെട്ട സംസ്ഥാനത്തിലെ പട്ടികജാതി /പട്ടികവർഗ്ഗക്കാരുടെ പട്ടികയിൽ അവരുടെ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടോ
- പ്രസ്തുത ജാതി ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക പ്രദേശത്തിലും സംസ്ഥാനത്തിലും അയാൾ ഉൾപ്പെടുമോ
- ഒരു വ്യക്തി പട്ടികജാതിക്കാരനാണെന്ന് അവകാശപ്പെട്ടാൽ ,അയാൾ ഹിന്ദുമതമോ, സിഖ് മതമോ ഏതെങ്കിലുമാണെന്ന് പറയാൻ കഴിയുമോ
- പട്ടികജാതി/പട്ടികവർഗ്ഗക്കാരനാണെന്ന് അവകാശപ്പെട്ടാൽ അയാൾ ഏതെങ്കിലും മതക്കാരനാണെന്ന് വ്യക്തമാക്കാൻ കഴിയണം
II) കുടിയേറ്റക്കാര്യത്തിൽ
- ഒരു സംസ്ഥാനത്തിലെ എതെങ്കിലും ഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജാതിയിൽ പ്പെട്ട ഒരാൾ ആ സംസ്ഥാനത്തിലെ മറ്റൊരു ഭാഗത്തേക്ക് കുടിയേറിയാൽ ആഭാഗത്തെ ജാതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അയാൾ ആ സംസ്ഥാനത്തിലെ പട്ടികജാതി /പട്ടികവർഗ്ഗത്തിൽപ്പെടുന്നതായി കണക്കാക്കണം
- ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയ ആൾ പൂർവ്വികമായി ഏതു സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെടുന്ന ആളാണോ അതായിത്തന്നെ കണക്കാക്കുന്നതാണ്.
- ജി.ഒ.എം.എസ്.18/83HWD 19.7.83 പ്രകാരം അന്യസംസ്ഥാനത്തുനിന്നും കുടിയേറിയ പട്ടികജാതി /പട്ടികവർഗ്ഗക്കാർക്ക് കേന്ദ്ര സംസ്ഥാന ഉത്തരവ് ബി.സി 16014/82/ എസ്.സി & ബി.സി.ഡി -1 തീയതി 18.10.82 പ്രകാരമുള്ള നിബന്ധനകൾക്ക് വിധേയമായി നിശ്ചിതഫാറത്തിൽ മറ്റ് അന്വേഷണങ്ങൾ ആവശ്യമില്ലാത്തപക്ഷം ടിയാളുടെ മാതാപിതാക്കൾക്ക് അവരുടെ ജന്മസ്ഥലത്തെ അധികാരിക്കൾ അനുവദിച്ച ജാതിസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റുകൾ നൽകാവുന്നതാണ്.
III) വിവാഹബന്ധം മൂലം ഉണ്ടാകുന്ന അവകാശങ്ങൾ
- പട്ടിക ജാതിയിലോ പട്ടികവർഗ്ഗത്തിലോ ജന്മം കൊണ്ട് ഉൾപ്പെടാത്ത ഒരാശ് പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ട ഒരാളെ വിവാഹം ചെയ്തതുകൊണ്ട് പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നില്ല.
- അതുപോലെ പട്ടികജാതിയിലോ/പട്ടികവർഗ്ഗത്തിലോ ഉൾപ്പെട്ട ആൾ ,അതിൽപ്പെടാത്ത ഏതെങ്കിലും ജാതിയിൽനിന്നും വിവാഹം കഴിച്ചതിനുശേഷം പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെടുന്ന ആളായിതന്നെ തുടരും
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ